Skip to main content

സ്‌കില്‍ രജിസ്ട്രി ആപ്പ് -  രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും

ആലപ്പുഴ:വിവിധ മേഖലകളിലെ മെക്കാനിക്ക്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വീട്ടുജോലി, രോഗീ പരിചരണം, ഡ്രൈവര്‍ തുടങ്ങിയ നിരവധി ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക്  വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പും കെ.എ.എസ്.ഇ ചേര്‍ന്ന് സ്‌കില്‍ രജിസ്ട്രി ആപ്പ് എന്ന പേരില്‍ െൈമെബെല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്കും , ഗുണഭോക്താക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ മുഖേന ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്‌കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വ്വീസ് പ്രൊവൈഡര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ഫോട്ടോ , തൊഴില്‍ സര്‍ട്ടിഫിക്കേറ്റ്/ തൊഴില്‍ ചെയ്യുന്നയാളാണെന്നുള്ള പഞ്ചായത്ത് മെമ്പറുടേയോ മുനിസിപ്പല്‍ കൗണ്‍സിലറുടേയോ സാക്ഷ്യപത്രം എന്നിവ അപ്ലോഡ് ചെയ്ത് സ്വയം രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ പുറക്കാട് ഗവ ഐടിഐയില്‍  ഫെബ്രുവരി 19, 20 തീയതികളില്‍ നടത്തപ്പെടുന്ന രജിസ്ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്തോ രജിസ്റ്റര്‍ ചെയ്യാം.

 

date