Skip to main content

അഗ്രോ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

    വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെ സമഗ്ര കാര്‍ഷിക വികസനം, യന്ത്രങ്ങളുടെ ഉപയോഗം എന്നിവ ലക്ഷ്യമിട്ടു വര്‍ക്കല ബ്ലോക്ക് ചെമ്മരുതി പഞ്ചായത്തില്‍ സ്ഥാപിച്ച കാര്‍ഷിക സേവന കേന്ദ്രത്തിന്റെ(അഗ്രോ സര്‍വീസ് സെന്റര്‍) ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.  അഡ്വക്കേറ്റ് വി ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ താജുനിസ എസ് പദ്ധതിവിശദീകരണം നടത്തി. കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍വഹിച്ചു. കുടുംബശ്രീ അരങ്ങ് സംസ്ഥാനതല വിജയികള്‍ക്കുള്ള സമ്മാനദാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം എസ് ഷാജഹാന്‍ നിര്‍വഹിച്ചു. ചെമ്മരുതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ യൂസഫ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സലീം, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സുമംഗല. വിവിധ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
(പി.ആര്‍.പി. 130/2020)

date