Skip to main content

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി രൂപീകരണ ഗ്രാമസഭ

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 വാർഷിക പദ്ധതിയുടെ ഭാഗമായി പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേർന്നു. 2019 -20 വർഷത്തെ പദ്ധതി അവലോകനവും 2020 - 21 വർഷത്തേക്കുള്ള പദ്ധതികളുടെ അവതരണവും നടന്നു. 37,21,100 രൂപയുടെ പദ്ധതി നിർദേശങ്ങളാണ് യോഗം ചർച്ച ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പദ്ധതികളുടെ അവതരണവും വിശകലനവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഉണ്ണികൃഷ്ണൻ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ വത്സല ബാബു, ജോയിന്റ് ബി ഡി ഒ റോയ് കെ എ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.

date