Skip to main content

കേരള വാട്ടർ അതോറിറ്റി അദാലത്ത്

വെളളക്കരം സംബന്ധിച്ച പരാതി, റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കോടതി വ്യവഹാരങ്ങൾ നിൽനിൽക്കുന്ന ആയ ഉപഭോക്താക്കൾക്കും വെളളക്കര കുടിശ്ശിക വരുത്തിയിട്ടുളള സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 13 ന് തൃശൂർ ടൗൺഹാളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന റവന്യൂ അദാലത്തിൽ പങ്കെടുക്കാം. ഫെബ്രുവരി 25 നകം തൃശൂർ വാട്ടർ വർക്‌സ് സബ് ഡിവിഷൻ ഓഫീസിൽ അപേക്ഷ നൽകി മാർച്ച് 13 ന് നടക്കുന്ന അദാലത്തിൽ നേരിട്ട് ഹാജാരാകണം. നിശ്ചിത തീയതിക്കകം അപേക്ഷ നൽകാത്ത ഉപഭോക്താക്കളുടെ പരാതി പരിഗണിക്കില്ല. അദാലത്തിൽ നേരിട്ട് നൽകുന്ന പരാതികൾ സ്വീകരിക്കില്ല. ഫോൺ: 0487 2330402.

date