Skip to main content

ഉത്സവം 2020 ഫെബ്രുവരി 22 മുതൽ

കേരളത്തിലെ തനതു കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം 2020' ഫെബ്രുവരി 22 മുതൽ 28 വരെ നടത്താൻ തീരുമാനമായി. ഫെബ്രുവരി 22 ന് വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂർ ഇ എം എസ് സ്‌ക്വയറിൽ ഉദ്ഘാടനവും ഫെബ്രുവരി 28 ന് വൈകീട്ട് 5.30 ന് വിലങ്ങൻകുന്നിൽ സമാപനവും നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ഫെബ്രുവരി 18, 19 തിയ്യതികളിൽ ഗുരൂവായൂർ, വിലങ്ങൻകുന്ന് എന്നിവിടങ്ങളിലായി നടക്കും.
ഉത്സവം 2020 നോടനുബന്ധിച്ച് തൃശ്ശൂർ രാമനിലയം ഗസ്റ്റ്ഹൗസിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ഡി.ടി.പി.സി. സെക്രട്ടറി ഡോ. കവിത, തൃശ്ശൂർ കെ.ടി.ഡി.സി. മാനേജർ എ.ഇ.ജോൺ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് അംഗം പി. വിജയകുമാർ, ഡി.ടി.പി.സി. ജനറൽ ബോഡി അംഗം എം.ആർ.ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.പി. ജീന എന്നിവർ പങ്കെടുത്തു.

 

date