Skip to main content

'സര്‍ഗം 2020' ജില്ലാതല സെമിനാറും സംഗമവും ഇന്ന് 

 

പാലക്കാട് സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെയും റിസോഴ്‌സ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഗമം- ജില്ലാതല സെമിനാര്‍ 'സര്‍ഗം 2020' ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) രാവിലെ 10 ന് ഗവ. മോയന്‍ എല്‍.പി സ്‌കൂളില്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ നിര്‍വഹിക്കും. അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യാതിഥിയാവും. ഭിന്നശേഷി വിദ്യാര്‍ഥികളുടെ നിര്‍മിതികള്‍, ബി.ആര്‍.സി.തല മികവുകളുടെ പ്രദര്‍ശനം, റിസോഴ്‌സ് അധ്യാപകരുടെ ഗവേഷണാത്മക ഇടപെടലുകളുടെ അവതരണം സര്‍ഗത്തിന്റെ ഭാഗമായി നടക്കും. കൂടാതെ രക്ഷിതാക്കള്‍ നേരനുഭവങ്ങളും പങ്കുവെയ്ക്കും.

ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എ രാജേന്ദ്രന്‍ സെമിനാറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ ടി.ജയപ്രകാശ് പ്രദര്‍ശന സ്റ്റാളുകളും ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ അധ്യക്ഷനാവും. ഡി.പി.ഒ സി മോഹന്‍ദാസ് പദ്ധതി വിശദീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍ ഉദ്ഘാടനം ചെയും. പാലക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്ര അധ്യക്ഷയാവും. മോട്ടിവേഷന്‍ സ്പീക്കര്‍ എം.ബി പ്രണവ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓഡിനേറ്റര്‍ കെ.കുഞ്ഞുണ്ണി എന്നിവര്‍ പങ്കെടുക്കും.

date