Skip to main content

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്- ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് മേള

 

ഭാരതീയ തപാല്‍ വകുപ്പിന്റെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്- ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് (പി.എല്‍.ഐ- ആര്‍.പി.എല്‍.ഐ) പോളിസി എടുക്കാന്‍ അവസരം. പാലക്കാട് പോസ്റ്റല്‍ വിഭാഗത്തിലെ പാലക്കാട്, ഒലവക്കോട്, ആലത്തൂര്‍ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ നടക്കുന്ന പി.എല്‍.ഐ- ആര്‍.പി.എല്‍.ഐ മേളയില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ മേഖല ജീവനക്കാര്‍ക്ക് പുറമെ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ട്, മാനെജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, എന്‍.എസ്.ഇ/ ബി.എസ്.ഇ കമ്പനികളിലെ ജീവനക്കാര്‍, സ്വകാര്യ -വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാം. പ്രായപരിധി 18-55. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഫെബ്രുവരി 17 നും 18 നും ആലത്തൂരില്‍ ഫെബ്രുവരി 24, 25 തീയതികളിലും ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഫെബ്രുവരി 26, 27 തീയതികളിലുമാണ് മേള നടക്കുന്നത്. പോളിസിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

date