Skip to main content

കെ.എ.എസ് പരീക്ഷ: ജില്ലയില്‍ 103 പരീക്ഷാകേന്ദ്രങ്ങള്‍

 

 

ഫെബ്രുവരി 22 ന് നടക്കുന്ന കെ.എ.എസ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലയില്‍ 103 പരീക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നര വരെയും രണ്ടു സമയങ്ങളിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ പ്രവേശന ടിക്കറ്റിനൊപ്പം കമ്മീഷന്‍ അംഗീകരിച്ച ഒരു തിരിച്ചറിയല്‍ രേഖയുമായി നിശ്ചിത സമയത്തിനകം അതത് പരീക്ഷാകേന്ദ്രങ്ങള്‍ എത്തേണ്ടതാണ്. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ലെന്നും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date