Skip to main content

നോവല്‍ കൊറോണ വൈറസ്: രണ്ടാം ഘട്ട ബോധവത്ക്കരണ പരിപാടികള്‍ സമാപിച്ചു

 

കൊറോണ വൈറസ് പ്രതിരോധത്തെ കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തുന്ന ബോധവത്ക്കരണ പരിപാടികളുടെ രണ്ടാം ഘട്ടം സമാപിച്ചു. മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട്, നെറുകക്കാട്, കൊടുമ്പ് പഞ്ചായത്തിലെ അയ്യപ്പന്‍കാവ്, വാരിയത്തുകാട് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ പ്രചാരണ പരിപാടികള്‍ നടത്തിയത്. പുതിയ കൊറോണ വൈറസിനെ സംബന്ധിച്ച പൊതുവായ വിവരങ്ങള്‍, ലക്ഷണങ്ങള്‍, രോഗബാധയുള്ളവരും സംശയിക്കപ്പെടുന്നവരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കൊറോണ തടയുന്നതിനായി പൊതുജനങ്ങള്‍ നല്‍കേണ്ട പിന്തുണ തുടങ്ങിയ സമഗ്ര വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.  സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് വിവിധ വകുപ്പുകളുടേയും സംഘടനകളുടേയും പിന്തുണയോടെയാണ് പ്രചാരണ പരിപാടികള്‍ നടക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ ഉള്‍കൊള്ളിച്ച മൂന്നാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് ഫെബ്രുവരി 18-ന് (ചൊവ്വ) ചെര്‍പ്പുശ്ശേരിയില്‍ തുടക്കമാകും.

date