Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ഡ്രൈവര്‍ സഹിതം ഒരു ടാക്സി കാര്‍ പ്രതിമാസ വാടകാടിസ്ഥാനത്തില് നല്കാന് താല്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി അഞ്ചു വര്‍ഷത്തെ പഴക്കമേ വാഹനത്തിന് ഉണ്ടാകാന്‍ പാടുള്ളൂ. അഞ്ചു സീറ്റ് വാഹനമാണ് ആവശ്യമുള്ളത്. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഫെബ്രുവരി 26 ഉച്ചയ്ക്ക് 12 നകം അസിസ്റ്റന്റ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, സിവില്‍ സ്റ്റേഷന്, പാലക്കാട് എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ക്വട്ടേഷന്‍ മാതൃക ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0491-2505777
date
- Log in to post comments