Skip to main content

302 വാഹനങ്ങള്‍ വില്‍പ്പനയ്ക്ക്

 

ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള വിവിധ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 48 ലോട്ടുകളില്‍ ഉള്‍പ്പെട്ട 302 വാഹനങ്ങള്‍ ഇ-ലേലം വഴി ഫെബ്രുവരി 20 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും. പാലക്കാട് ടൗണ്‍ സൗത്ത്, നോര്‍ത്ത്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, വാളയാര്‍, ഹേമാംബിക നഗര്‍, മലമ്പുഴ, കോങ്ങാട്, മീനാക്ഷിപുരം, ആലത്തൂര്‍, വടക്കഞ്ചേരി, മംഗലം ഡാം, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, പാടഗിരി, കൊല്ലങ്കോട്, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ച വാഹനങ്ങള്‍ പരിശോധിക്കണമെന്നുള്ളവര്‍ക്ക് ലേലതിയ്യതിക്ക് മുമ്പ് വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം. താല്‍പര്യമുള്ളവര്‍ mstcecommerce.com ല്‍ 'ബയ്യര്‍' (buyer) രജിസ്ട്രേഷന്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  

date