Skip to main content

കൊറോണ പ്രതിരോധം: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിക്കരുത്

 

കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 28 ദിവസം വീടുകളില്‍ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം നിര്‍ബന്ധമായി പാലിക്കേണ്ടതാണെന്നും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏതെങ്കിലും വ്യക്തികള്‍ ഈ നിര്‍ദേശം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതാണ്. 24*7 കോള്‍ സെന്റര്‍ ഫോണ്‍: 0491-2505264, 2505189.

date