Skip to main content

സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2019ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി/ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍/ ജനിതക വൈവിധ്യം സംരക്ഷകന്‍ (സസ്യജാലം), നാടന്‍ വളര്‍ത്തു പക്ഷിമൃഗാദികളുടെ സംരക്ഷകന്‍/ ജനിതക വൈവിധ്യ സംരക്ഷകര്‍ (ജന്തുജാലം), ജൈവവൈവിധ്യ ഗവേഷകന്‍ (വര്‍ഗീകരണ ശാസ്ത്രം/ സസ്യ വിഭാഗം/ സൂക്ഷ്മജീവികളും/ കുമിളകളും/ ജന്തുവിഭാഗം), നാട്ടുശാസ്ത്രജ്ഞന്‍/ നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ ജന്തുവിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍/ ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ (അച്ചടിമാധ്യമം), ഹരിത ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍/ ജൈവവൈവിധ്യ ദൃശ്യ/ ശ്രവ്യ മാധ്യമ പ്രവര്‍ത്തകന്‍ (മലയാളം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിതവിദ്യാലയം/ ജൈവവൈവിധ്യ സ്‌കൂള്‍, ഹരിത കോളേജ്/ ജൈവവൈവിധ്യ കോളേജ്, ഹരിത സ്ഥാപനം/ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന/ ജൈവവൈവിധ്യ സംഘടന (എന്‍ജിഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം- സ്വകാര്യമേഖല) എന്നീ ഇനങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷകളും അനുബന്ധരേഖകളും മാര്‍ച്ച് 10 നകം മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ,് കൈലാസം, ടി. സി 4/1679 (1), നമ്പര്‍ 43, ബെഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിച്ചിരിക്കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍ 0471-2724740.

date