Skip to main content

ആക്ഷേപങ്ങള്‍ അറിയിക്കണം

 

ചിറ്റൂര്‍ താലൂക്കിലെ മൂലത്തറ വില്ലേജ് ബ്ലോക്ക് നമ്പര്‍ 45, റീസര്‍വ്വേ 106/5 ല്‍ ഉള്‍പ്പെട്ട തെക്കേ ഗ്രാമത്തെ പരമേശ്വരയ്യര്‍ എന്ന വ്യക്തിക്ക് സൈനികര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കുന്ന പദ്ധതി പ്രകാരം 5.17 ഏക്കര്‍ ഭൂമി അനുവദിച്ച് പട്ടയം നല്‍കിയിട്ടുള്ളതാണ്. നിലവില്‍ ഈ സ്ഥലത്തിന് പരമേശ്വരയ്യരോ മറ്റു അവകാശികളോ നികുതി അടയ്ക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ അനന്തരാവകാശികളെകുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും ചിറ്റൂര്‍ തഹസില്‍ദാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍സൂചിപ്പിച്ച സ്വത്തുവഹകള്‍ 1964-ലെ കേരള അന്യംനിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച ആക്ട് അനുസരിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് ആര്‍ക്കെങ്കിലും ആക്ഷേപമോ അവകാശവാദമോ ഉണ്ടെങ്കില്‍ ആറുമാസത്തിനകം പാലക്കാട് ജില്ലാ കലക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേണ്ടതാണ്. അവധി കഴിഞ്ഞും തപാല്‍മാര്‍ഗവുമുള്ള ആക്ഷേപം സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date