Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പിന്റെ എസ്.സി.എ - എസ്.സി.പി പദ്ധതി പ്രകാരം സൗജന്യ ഡിപ്ലോമ ഇന്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജി.എസ്.ടി) തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. 10 വിദ്യാര്‍ഥിക്കള്‍ക്ക് പ്രവേശനം. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മിഷന്‍ സ്‌കൂളിന് സമീപത്തെ ഹാജി ടവറിലുള്ള ഐ.സി.എ എജ്യൂ സ്‌കില്‍സില്‍ ഉടനെ എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9745287745, 920728891, 9207288992.

date