Skip to main content

ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം ചെറുകുന്നം പുരോഗമന വായനശാലയ്ക്ക്

 

ജില്ലയിലെ 2019-20 വര്‍ഷത്തെ മികച്ച ലൈബ്രറിയായി ആലത്തൂര്‍ താലൂക്കിലെ ചെറുകുന്നം പുരോഗമന വായനശാലയെ തെരഞ്ഞെടുത്തു.
 
മണ്ണാര്‍ക്കാട് താലൂക്കിലെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റീക്രിയേഷന്‍ ക്ലബ്, പാലക്കാട് താലൂക്കിലെ വള്ളിക്കോട് ജനകീയ വായനശാല & ഗ്രാമീണ ഗ്രന്ഥാലയം, ചിറ്റൂര്‍ താലൂക്കിലെ പാഞ്ചജന്യം ലൈബ്രറി തെക്കേഗ്രാമം, ഒറ്റപ്പാലം താലൂക്കിലെ ത്രാങ്ങാലി വാമനന്‍ സ്മാരക യുവജന കലാസമിതി & വായനശാല, പട്ടാമ്പി താലൂക്കിലെ പൊയ്‌ലൂര്‍ ആരഭി ഗ്രന്ഥശാല എന്നിവയാണ് താലൂക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ലൈബ്രറികള്‍.

ജില്ലാതല പുരസ്‌കാരം 15,000 രൂപ സാക്ഷ്യപത്രം, ട്രോഫിയും താലൂക്ക് പുരസ്‌കാരം 5000 രൂപ, സാക്ഷ്യപത്രം, ട്രോഫി എന്നിവയാണ്. മാര്‍ച്ച് 14 ന് നടക്കുന്ന ജില്ലാ സെമിനാറില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍, ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ. രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എം.കെ. സുരേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

date