Skip to main content

സൂര്യാഘാതത്തെ കരുതിയിരിക്കുക: ഡിഎംഒ

അന്തരീക്ഷ താപനിലയില്‍ വര്‍ധനവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാഹചര്യമുണ്ടെന്നും കരുതല്‍ വേണമെന്നും ഡിഎംഒ(ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. തുടര്‍ച്ചയായി വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണം. വെയിലത്തു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടയ്ക്ക് തണലിലേക്ക് മാറി നില്‍ക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. തളര്‍ച്ചയോ പൊള്ളലോ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വിശ്രമിക്കണം. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സൂര്യാഘാത സാധ്യത വര്‍ധിപ്പിക്കും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വെയിലില്‍ നിന്നു മാറി വിശ്രമിക്കുകയും അതിന് അനുസരിച്ച് ജോലി സമയം പുനര്‍നിര്‍ണയിക്കുകയും വേണം

date