Skip to main content

സൂസമ്മ പൗലോസ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സൂസമ്മ പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു.  അനില്‍ മേരി ചെറിയാന്‍ രാജിവെച്ച ഒഴിവിലാണ് സൂസമ്മ പൗലോസ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 13 അംഗങ്ങളാണ് ഭരണ സമിതിയില്‍ ഉള്ളത്. ഏഴ് വോട്ടുകള്‍ക്കാണ് സൂസമ്മ പൗലോസ് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച അനുരാധ സുരേഷിന് അഞ്ച് വോട്ടുകളും ലഭിച്ചു. ജില്ലാ രജിസ്ട്രാര്‍  റ്റി.കെ.മുരാരി വരണാധികാരി ആയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന സമ്മേളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ എം.ബി.നൈനാന്‍, കെ.ജി.പ്രസാദ്, അഡ്വ.സതീഷ് ചാത്തങ്കരി, ഈപ്പന്‍ കുര്യന്‍, സുമാ ചെറിയാന്‍, ശോശാമ്മ മജു, പി.തോമസ് വര്‍ഗീസ്, ജോസ് വി.ചെറി, സുജാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

date