Skip to main content

സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തിന്  യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളം എളമക്കര വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററില്‍ നാല് മാസം മുതല്‍ ആറ് മാസം വരെ നടക്കുന്ന പരിശീലനത്തില്‍ താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന അര്‍ഹരായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റ്, സ്ഥിര വരുമാനമുള്ള തൊഴില്‍ എന്നിവ ലഭിക്കും. എ.സി-റഫ്രിജറേറ്റര്‍ മെക്കാനിക്ക്, ഹോട്ടല്‍ മാനേജ്‌മെന്റ്, എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി പാസായ 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9746841465, 8943169196 എന്ന നമ്പരില്‍ ബന്ധപ്പെടുക. 

 

 

date