Skip to main content

ഏകദിന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ ഫിഷറീസ് വകുപ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, കേരള ഫിഷറീസ്  സമുദ്രപഠനം സര്‍വകലാശാല, കോഴഞ്ചേരി സെന്റ് തോമസ് കോളജ് സുവോളജി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മത്സ്യരോഗ നിവാരണവും പ്രതിരോധവും ഉത്തമ മത്സ്യ പരിപാലന മുറകളിലൂടെ എന്ന വിഷയത്തില്‍  ഏകദിന ബോധവത്കരണ ക്ലാസ് നടന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഡോ. യൂഹാനോന്‍ മാര്‍ത്തോമാ ഹാളില്‍ നടന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി  നിര്‍വഹിച്ചു. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി.ജോണ്‍ അധ്യക്ഷത വഹിച്ചു.കേരള ഫിഷറീസ് സമുദ്രപഠനം സര്‍വകലാശാലയിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ.  ദേവികാപിള്ള ക്ലാസ് നയിച്ചു. ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്. പ്രിന്‍സ്, സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം മേധാവി നീനു തോമസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.റോയി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

date