Skip to main content

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഗ്രാമസഭ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശോശാമ്മ മജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി.സുനില്‍ കുമാര്‍, മിനിമോള്‍ ജോസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എം.ബി നൈനാന്‍, പ്രസന്നകുമാരി ടീച്ചര്‍, അനുരാധ സുരേഷ്, അന്നമ്മ വര്‍ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ.തോമസ്, കിലാ ഫാക്കല്‍റ്റി രാജന്‍, സെക്രട്ടറി ബീനാകുമാരി എന്നിവര്‍ പ്രസംഗിച്ചു.

 

date