അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ താത്കാലിക നിയമനം: കൂടിക്കാഴ്ച ആറിന്
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റില്‍ നിലവിലുള്ള രണ്ട് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി ആറിന് രാവിലെ 10.30ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെക്രട്ടേറിയറ്റ് സൗത്ത് ബ്‌ളോക്കിലെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മുമ്പാകെ അഭിമുഖത്തിനെത്തണം. അംഗീകൃത സര്‍വകലാശാല ബിരുദവും അംഗീകൃത പത്ര സ്ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം: 21-40 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വകുപ്പിന്റെ സ്‌ക്രൂട്ടണി വിഭാഗത്തില്‍ രാവിലെ ആറിന് തുടങ്ങുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ സന്നദ്ധരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും വേതനം നല്‍കുക.
പി.എന്‍.എക്‌സ്.435/18
- Log in to post comments