Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരിവെള്ളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ടി സി എം സി രജിസ്‌ട്രേഷനോട് കൂടിയ എം ബി ബി എസ് ആണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് രാവിലെ 9.30 ന് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2709920.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എം ബി എ /ബി ബി എ /സോഷ്യോളജി, സോഷ്യല്‍ വെല്‍ഫേര്‍, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  കൂടാതെ ഹയര്‍ സെക്കന്ററിയില്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.  ഉദ്യോഗാര്‍ഥികള്‍  വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 17 ന് രാവിലെ 11  മണിക്ക്   പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം . ഫോണ്‍: 04972876988, 9446430749.

റീ ടെണ്ടര്‍
ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സില്‍ അത്യാവശ്യ റിപ്പയറിങ് പ്രവൃത്തി ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.   ഫെബ്രുവരി  20 ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493160.

വാഹനം ആവശ്യമുണ്ട്
കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസിലേക്ക് 2016 മോഡല്‍ ഏഴ് സീറ്റ് സൗകര്യമുള്ള വാഹനം മാസവാടക നിരക്കില്‍ ആവശ്യമുണ്ട്.  താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 9995881340.

ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റിനം തടികള്‍ എന്നിവയുടെ വില്‍പന ഫെബ്രുവരി 26ന് നടക്കും.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റിലോ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയിലോ   മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം.  ഫോണ്‍: 0490 2302080.

ഗതാഗത നിരോധനം മാറ്റി
തലശ്ശേരി - വളവുപാറ റോഡില്‍ എരഞ്ഞോളി പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15 മുതല്‍ 17 വരെ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം മാറ്റിയതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ എം എം വി ട്രേഡിലേക്കും കൂത്തുപറമ്പ് ഗവ.ഐ  ടി ഐ യിലെ ഫിറ്റര്‍ ട്രേഡിലേക്കും ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 29 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2364535.

ഭരണാനുമതി ലഭിച്ചു
കെ മുരളീധരന്‍ എം പി യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ചൊക്ലി ഗ്രാമപഞ്ചായത്തിലെ കിഴക്കയില്‍ ചോണോമ്പാറ റോഡ് നവീകരണത്തിന് ആറ് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

ദര്‍ഘാസ് ക്ഷണിച്ചു
കാങ്കോല്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലേക്ക് ഞാറുനടീല്‍ യന്ത്രം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  മാര്‍ച്ച് രണ്ടിന് 2.30 വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0498 5280050.
 

date