Post Category
മുരളി തുമ്മാരുകുടി ഞായറാഴ്ച വിക്‌ടേഴ്‌സ് റൂമില്‍
കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലെ പ്രതിവാര അഭിമുഖ പരമ്പരയായ വിക്‌ടേഴ്‌സ് റൂമില്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി, ദുരന്തപ്രത്യാഘാത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ദുരന്ത നിവാരണത്തില്‍ വ്യക്തികളും സമൂഹവും സര്‍ക്കാരും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ അവ നേരിടാന്‍ ആവശ്യമായ പ്രാഥമിക അറിവുകള്‍, പ്രതിരോധിക്കാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്യും. പ്രശസ്ത വ്യക്തികളുടെ ജീവിതം, കാഴ്ചപ്പാട്, ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിക്‌ടേഴ്‌സ് റൂം ഞായറാഴ്ച ഉച്ചയ്ക്ക് 01.30 നും രാത്രി 09.30 നും സംപ്രേഷണം ചെയ്യും.
പി.എന്‍.എക്‌സ്.445/18
date
- Log in to post comments