Post Category
ഇലക്ട്രിക്കല്‍ ലൈസന്‍സും പെര്‍മിറ്റും പുന:സാധൂകരിക്കാന്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
കാലഹരണപ്പെട്ട് 10 വര്‍ഷത്തില്‍ കൂടുതലായ ഇലക്ട്രിക്കല്‍ ലൈസന്‍സുകളും, പെര്‍മിറ്റുകളും പുന:സാധൂകരിക്കുന്നതിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം. അപേക്ഷ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 65 വയസിനുമേല്‍ പ്രായമുള്ള അപേക്ഷകരുടെ പത്ത് വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പെര്‍മിറ്റുകളും ലൈസന്‍സുകളും പുന:സാധൂകരിച്ച് നല്‍കില്ല.
വയര്‍മാന്‍ പരീക്ഷയ്ക്കായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന അപ്രന്റീസ് രജിസ്‌ട്രേഷനുള്ള അപേക്ഷ ഇനിമുതല്‍ എല്ലാവര്‍ഷവും ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 20 വരെയായിരിക്കും സ്വീകരിക്കുക.
പി.എന്‍.എക്‌സ്.446/18
date
- Log in to post comments