Post Category
ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി നോക്കുന്നവരും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് ഉചിത മാര്‍ഗേണ അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് മൂന്നിന് മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, കോര്പ്പറേഷന് ഓഫീസ് സമുച്ചയം, എല്‍. എം. എസ് ജംഗ്ഷന്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.എക്സ്.450/18
date
- Log in to post comments