Skip to main content

സ്ഥിരതാമസമില്ലാത്തവര്‍ക്ക് വനഭൂമിയില്‍ വ്യക്തിഗത അവകാശം നല്‍കാനാവില്ല; ജില്ലാ കളക്ടര്‍

സ്ഥിരതാമസമില്ലാത്തവര്‍ക്ക് വനഭൂമിയില്‍ വ്യക്തിഗത അവകാശം നല്‍കാനാകില്ലെന്ന് ജില്ലാ കളക്ടര്‍. ഇവര്‍ക്ക് വനവിഭവം ശേഖരിക്കുന്നതിനുള്ള സാമൂഹികാവകാശം നല്‍കും. വനാവകാശ സംരക്ഷണ നിയമ പ്രകാരം നല്‍കുന്ന ആനുകൂല്യം സംബന്ധിച്ച  അപേക്ഷകള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്ന് ജില്ലാ സമിതി വിലയിരുത്തി.   കോളനികളിലെ പൊതുവായ ആവശ്യത്തിന് സ്ഥലം അനുവദിക്കുന്നത് നിയമ പരിധിയില്‍ നിന്ന് മാത്രമേ കഴിയൂ. കണ്ണംപടി സെറ്റില്‍മെന്റിലെ തര്‍ക്കം പരിഹരിക്കുന്നതിന് യോഗം വിളിക്കുന്നതിന് ഇടുക്കി ഐറ്റി്ഡിപി പ്രൊജക്റ്റ് ഓഫീസറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. സബ് ഡിവിഷന്‍ തലത്തിലും ഡിവിഷന്‍ തലത്തിലും സമയബന്ധിതമായി അവലോകനം യോഗം ചേര്‍ന്ന് അപേക്ഷ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ലഭിച്ച 8047 അപേക്ഷകളില്‍ 7057 എണ്ണം തീര്‍പ്പാക്കി. 426 എണ്ണം രേഖ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മറ്റുള്ളവയുടെ നടപടിക്രമം വിവിധ ഘട്ടത്തില്‍ പുരോഗമിക്കുകയാണ്. എല്‍ എ & എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സാബു കെ ഐസക്, അടിമാലി അസി. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ് എ നജീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഇടുക്കി പ്രൊജക്റ്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, ഡിഎഫ്ഒ, ആര്‍ എഫ് ഒ മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date