Skip to main content
 ഇടുക്കി താലൂക്ക് ടൂറിസം വികസന സഹകരണ സംഘത്തിന്റെയും ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിക്കുന്നു.

ഇടുക്കി താലൂക്ക് ടൂറിസം വികസന സഹകരണ സംഘത്തിന്റെയും ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി  നിര്‍വഹിച്ചു

ഇടുക്കി താലൂക്ക് വികസന സഹകരണ സംഘത്തിന്റെയും ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു.  സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കണമെന്ന് സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു മന്ത്രി പറഞ്ഞു. ജില്ലയിലെ വിവധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കണം. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലും നാടിന്റെ വികസനത്തിനും വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. ജില്ലയുടെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.  2019 ലെ സംയോജിത കൃഷി അവാര്‍ഡ് ജേത്രി ഷൈല രവിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ഇഫ്കോസ് പ്രസിഡന്റ് സി.വി വര്‍ഗ്ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ഓഹരി സര്‍ട്ടിഫിക്കറ്റകളുടെ വിതരണോത്ഘാടനം മുന്‍ എം.പി അഡ്വ.ജോയ്സ് ജോര്‍ജ് നിര്‍വഹിച്ചു. സ്പൈസസ് ഔട്ടലെറ്റുകളുടെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഷേര്‍ളി എസ് നിര്‍വഹിച്ചു.  ത്രിതലപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, ജോര്‍ജ് വട്ടപ്പാറ, ജലജ ഷാജി, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.എസ് മധു, ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.കെ വിജയന്‍ നമ്പൂതിരി, ഇറ്റ് കോസ് പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, ഇറ്റ്കോസ് ഡയറക്ടര്‍ സജി തടത്തില്‍ വിവിധ സഹകരണ സംഘം പ്രസിഡന്റുമാര്‍, സഹകരണ സംഘം ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date