Skip to main content
കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവ്വഹിക്കുന്നു.

ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണ മേഖല പ്രാധാന്യം വഹിക്കുന്നു: മന്ത്രി എം.എം.മണി

 

 

രാജ്യത്ത് സഹകരണ മേഖലയ്ക്ക് പ്രാതിനിധ്യമില്ലാത്ത ഒരു രംഗവുമില്ലെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണ മേഖല പ്രധാന പങ്കുവഹിക്കുന്നതായും മന്ത്രി എം.എം.മണി. കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സർക്കാർ തീരുമാനമാണ് കേരള ബാങ്ക് രൂപീകരണം. ഇത് നല്ലൊരു കാൽവയ്പാണ്. സഹകരണ ബാങ്കുകളിലെ പണം യഥോചിതം വായ്പകൾ നല്കി സഹകരണ മേഖല മികച്ച വളർച്ച നേടണമെന്നും മന്ത്രി പറഞ്ഞു.

 

 

ബാങ്ക് മന്ദിരത്തിന്റെ നിർമ്മാണം നിർവ്വഹിച്ച എം.ആർ ദാമോദരന് മന്ത്രി ഉപഹാരം നല്കി.

ബാങ്ക് പ്രസിഡന്റ് കെ.സി.ബിജു അധ്യക്ഷത വഹിച്ചു. 

സ്ഥാപന പ്രസിഡന്റ് വി.കെ.നാരായണൻ നായർ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാച്ഛാദനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് 

ചെയർമാൻ പി.എസ്.രാജനും നിർവഹിച്ചു. മുൻ എം.പി.അഡ്വ. ജോയ്‌സ് ജോർജ് നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വി.ആർ.ശശി നവീകരിച്ച വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു. ജോയിന്റ് റജിസ്ട്രാർ ജനറൽ എസ്.ഷേർളി ഡിപ്പോസിറ്റ് സ്വീകരിച്ചു. 

 ജില്ലാ ബാങ്ക്ഡി ജിഎം പ്രീത കെ.മേനോൻ

നവീകരിച്ച കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ വി.വി.തോമസ്  അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് റ്റി.ജി കലേഷ് സ്വാഗതമാശംസിച്ചു. ബാങ്ക് സെക്രട്ടറി കെ.റ്റി.സ്കറിയ റിപ്പോർട്ടവതരിപ്പിച്ചു. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്    എ.എൽ. ബാബു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചിയാർ രാജൻ,  കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ വിനോദ് , ബ്ലോക്ക് പഞ്ചായത്തംഗം സാലി ജോളി, കാംകോ ഡയറക്ടർ കെ.എസ് മോഹനൻ, സഹകരണ ആശുപത്രി പ്രസിഡൻറ് കെ.ആർ.സോദരൻ, സർക്കിൾ സഹകരണ യൂണിയനംഗം എൻ.ശിവരാജൻ, ഐ.ഡി.സി.ബി മാനേജർ എ.ആർ മോഹൻദാസ്, ജോയിന്റ് ഡയറക്ടർ കുഞ്ഞുമുഹമ്മദ്, ഇടുക്കി അസിസ്റ്റൻറ് രജിസ്ട്രാർ വിജയൻ നമ്പൂതിരി , മുൻ ബാങ്ക് പ്രസിഡന്റുമാരായ മാത്യു ജോൺ മുണ്ടയ്ക്കൽ, ജോസ് ഞായർകുളം, ജേക്കബ് വടക്കൻ, മാത്യു ജോർജ്, ജോർജ് ജോസഫ് തെക്കൻ,

ത്രിതല പഞ്ചായത്തംഗങ്ങൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

date