Skip to main content

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍,നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍(സസ്യജാലം), നാടന്‍ വളര്‍ത്തു പക്ഷിമൃഗാദികളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), ജൈവവൈവിധ്യ ഗവേഷകന്‍ (വര്‍ഗീകരണ ശാസ്ത്രം (ടാക്‌സോണമി) സസ്യവിഭാഗം/സൂക്ഷ്മജീവികളും/കുമിളുകളും/ജന്തു വിഭാഗം) ,നാട്ടു ശാസ്ത്രജ്ഞന്‍/നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ ജന്തു വിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം),ഹരിത ഇലട്രോണിക്ക് മാധ്യമ പ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ
ദൃശ്യ /ശ്രവ്യ മാധ്യമ പ്രവര്‍ത്തകന്‍ (മലയാളം),മികച്ച ജൈവവൈവിധ്യ പരിപാലന സമിതി,ഹരിത വിദ്യാലയം അഥവാ ജൈവവൈവിധ്യ സ്‌കൂള്‍,ഹരിത കോളേജ് അഥവാ ജൈവവൈവിധ്യ കോളേജ്,ഹരിത സ്ഥാപനം അഥവാ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (ഗവണ്‍മെന്റ്),ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവിധ്യ സംഘടന (എന്‍ ജി ഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം-സ്വകാര്യ മേഖല) എന്നീ മേഖലകളിലാണ്  പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. അവസാന തിയതി ഫെബ്രുവരി 29. അപേക്ഷ അയക്കേണ്ട വിലാസം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടിസി 4/1679 (1) നം 43,ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ് , കവടിയാര്‍ പി.ഒ തിരുവനന്തപുരം, 695003. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍ www.keralabiodiversity.org . ഫോണ്‍ 0471 2724740

 

date