Post Category
കേരള സമ്പദ്ഘടന ജി.എസ്.ടിക്കു ശേഷം : പ്രഭാഷണം ഇന്ന് (06/02)
നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഫെബ്രുവരി ആറ്) വൈകിട്ട് 3.30ന് കേരളത്തിന്റെ സമ്പദ്ഘടന ജി.എസ്.ടി ക്കു ശേഷം എന്ന വിഷയത്തില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിക്കും. നിയമസഭാസമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ധനകാര്യവകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിഷയം അവതരിപ്പിച്ച് സംസാരിക്കും.
പി.എന്‍.എക്‌സ്.459/18
date
- Log in to post comments