Skip to main content

ജനപഥം റേഡിയോ പരിപാടി: പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര റേഡിയോ പരിപാടിയായ ജനപഥത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് രചനയും നിർമ്മാണ ചുമതലയും നിർവഹിക്കുന്നതിന് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. അംഗീകൃത ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും, റേഡിയോ പരിപാടികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40 വയസ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് ഏഴ് വൈകിട്ട് അഞ്ചു മണി. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ഡയറകടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1.
പി.എൻ.എക്സ്.823/2020

date