Skip to main content

ചെറുകുളം -അംശക്കച്ചേരി റോഡ് യാഥാര്‍ഥ്യമാവുന്നു

 

 

 

 

ചെറുകുളം അംശക്കച്ചേരി റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പുരോഗതി വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍  കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മേജര്‍ ജില്ലാ റോഡായി  2002 ല്‍ പ്രഖ്യാപിച്ചിരുന്ന റോഡാണിത്.  റോഡുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലിന് പരിഹാരം കാണാന്‍ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഒന്നിച്ച് തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.  2007 ല്‍ 500 മീറ്റര്‍ സ്ഥലം റോഡ് ആവശ്യത്തിനായി വിട്ടുകൊടുത്ത ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നപടികള്‍ കൈക്കൊള്ളാനും റവന്യു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ എല്‍ എ ഡപ്യൂട്ടി കലക്ടര്‍ റംല എന്‍ , എല്‍എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍   പ്രേമന്‍ പി ,റോഡ് കമ്മിറ്റി മെമ്പര്‍മാര്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date