Skip to main content

യാത്രകള്‍ക്ക് ഇനി പരിമിതികളില്ല ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ സ്‌കൂട്ടര്‍

പോളിയോ ബാധിതരായ മിനിമോള്‍ക്കും പ്രകാശനും ഇത് ആഹ്ലാദ നിമിഷം. ഇനി മുതല്‍ ഇവരുടെ യാത്രകള്‍ക്ക് പരിമിതികളില്ല. ഇവര്‍ക്കൊപ്പം  ഭിന്നശേഷിക്കാരായ 118 പേര്‍ക്കാണ് ജില്ലാ പഞ്ചായത്തിന്റെ സൈഡ് വീല്‍         സ്‌കൂട്ടറുകള്‍ സ്വന്തമായത്.
ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  സ്‌കൂട്ടര്‍ വിതരണം നടന്നത്. പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം എല്‍ എ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ സ്‌നേഹം ആവശ്യമാണ്. ഇത് നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി 2014 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ്  സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ തനത് വിഹിതവും മറ്റ് പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ചേര്‍ത്ത് 78 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്  എസ് വേണുഗോപാല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ എസ് രമാദേവി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഷാ ശശിധരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലേഖ വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജഗദമ്മ, കെ ശോഭന, സരോജിനി ബാബു, സെക്രട്ടറി കെ പ്രസാദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജുബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date