Skip to main content

പക്ഷിപ്പനി : പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജു

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തുക സർക്കാർ തലത്തിൽ പിന്നീടു തീരുമാനിക്കും. മൃഗസംരക്ഷണ ഡയറക്ടറുടെ നേതൃത്വത്തിൽ 24 സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപവും നടത്തുന്നുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സെക്രട്ടറി തലത്തിൽ യോഗം ചേർന്നു മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
പി.എൻ.എക്സ്.951/2020

date