Skip to main content

രാമാശ്രമം-നടുച്ചാലില്‍കുന്ന് റോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ രാമാശ്രമം-നടുച്ചാലില്‍കുന്ന് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പടിപടിയായ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. വളരെ പരമിതമായ യാത്രാസൗകര്യമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഗതാഗതയോഗ്യമായ റോഡുണ്ടാവണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്. എല്ലാ ആഗ്രഹങ്ങളും ഒറ്റയടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാലാണ് പടിപടിയായുള്ള വികസനമെന്ന ലക്ഷ്യം സര്‍ക്കാര്‍ മുന്നോട്ട്‌വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരവധിപേരെത്തുന്ന ഒളോപ്പാറക്ക് മുന്‍ഗണന നല്‍കിയാല്‍ പ്രാദേശികവും സാമ്പത്തികവുമായ വികസനത്തോടൊപ്പം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ എംഎല്‍എയായ മന്ത്രി എ കെ ശശീന്ദ്രന്റെ ആസ്തിവികസനഫണ്ടില്‍ നിന്ന് അനുവദിച്ച 12 ലക്ഷം ചെലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒളോപ്പാറ-നടുച്ചാലില്‍ പ്രദേശവാസികള്‍ക്ക് നമ്പുകുന്നത്തരതാഴം ഏഴേ/ആറ് ഭാഗങ്ങളിലേക്ക് എത്തുന്നതിന് ഏറെ ഉപകരിക്കുന്നതാണ് രാമാശ്രമം-നടുച്ചാലില്‍കുന്ന് റോഡ്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം വിജയന്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസി. എഞ്ചിനിയര്‍ ദീപ്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്ണ്‍ ടി കെ സുജാത, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്ണ്‍ മിനി ചെട്ട്യാംകണ്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷീന കണ്ണങ്കണ്ടി, എന്‍ പ്രേമരാജന്‍, കെ ഗോപാലന്‍കുട്ടി നായര്‍, എന്‍ എം ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. യു കെ വിജയന്‍ സ്വാഗതവും എം സുകുമാരന്‍ നന്ദിയും പറഞ്ഞു.

date