Skip to main content
വനിതാദിനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷന്റെ എല്ലാ ചുമതലകളും ഏറ്റെടുത്ത എസ്.ഐ കെ.ആർ ജയശ്രീയുടെ നേതൃത്വത്തിലുള്ള വനിതാ സിവിൽ പോലീസ് ഓഫീസർമാർ

കൂടുതൽ ഉത്തരവാദിത്വമേറ്റെടുത്തും കേക്കുമുറിച്ചും  വനിതാദിനം ആഘോഷമാക്കി  കട്ടപ്പന പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ

 

 

കൂടുതൽ ഉത്തരവാദിത്വമേറ്റെടുത്തും കേക്കുമുറിച്ചും

കട്ടപ്പന പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ

ലോകവനിതാദിനം ആഘോഷമാക്കി. സ്റ്റേഷൻ ചാർജ് മുതൽ പാറാവും നൈറ്റ് പട്രോളിംഗും വരെ ഏറ്റെടുത്ത് ഈ നിയമപാലകർ വനിതയുടെ കരുത്ത് തെളിയിച്ചു.   

ലോകവനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ പോലീസ് സ്റ്റേഷനുകളില്‍ പ്രാധാന ചുമതലകളെല്ലാം  വനിതാ ഉദ്യോഗസ്ഥർ വഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് കട്ടപ്പന പോലീസ് സ്റ്റേഷന്റെയും പൂർണ്ണാധികാരം  വനിതകളുടെ കൈകളിലെത്തിയത്. 16 വനിതാ ഉദ്യോഗസ്ഥരാണ് ഇന്നലെ (മാർച്ച് 8 ) ഇവിടെ വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ചത്. കട്ടപ്പന പോലീസ് സ്റ്റേഷനിലുള്ളതിനു പുറമെ കട്ടപ്പന സബ്ഡിവിഷനു കീഴിലുള്ള കുമളി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം, കമ്പംമെട്ട്, ഉപ്പുതറ, വണ്ടൻമേട് , വാഗമൺ സ്റ്റേഷനുകളിലെയും വനിതാ സിവിൽ പോലീസ് ഓഫീസർമാർ പ്രത്യേക ഡ്യൂട്ടിയ്ക്കായി കട്ടപ്പനയിൽ എത്തിയിരുന്നു. വാഗമൺ എസ് ഐ ആയ കെ.ആർ. ജയശ്രീയാണ് വനിതാ ദിനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ എസ് ഐ യുടെ ചുമതല വഹിച്ചത്.  സ്റ്റേഷൻ ചാർജ് ഓഫീസറായി  സിന്ധു ഗോപാലനും  

റൈറ്റർ ആയി ജാൻസി മാത്യുവും അസിസ്റ്റൻറ് റൈറ്ററായി സൗമ്യമോൾ പി.എസും സേവനമനുഷ്ഠിച്ചു. ഷെൽന ബീഗം, എം.നസീമ, മെർലിൻ ഗീത എന്നിവർ പാറാവ് ഡ്യൂട്ടി ഭംഗിയായി നിർവ്വഹിച്ചു. റ്റി.അമ്പിളി, പി.എസ്. ആതിര എന്നിവർ നൈറ്റ് പട്രോളിംഗിന് നേതൃത്വം നല്കി.   വനിതാ ദിനത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനും വനിത ഉദ്യാഗസ്ഥരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് കൂടുതൽ കരുത്തു പകരുന്നതിനും ലോകവനിതാ ദിനത്തിൽ  കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള  ഈ പ്രവൃത്തി പ്രയോജനപ്രദമാകുമെന്ന്  കട്ടപ്പന സബ്ബ് ഇൻസ്പെക്ടർ കെ.ആർ. ജയശ്രീ പറഞ്ഞു. വനിതാ ദിനത്തിൽ വനിതകളുടെ പരാതി സ്വീകരിക്കുന്നതിന് പ്രത്യേക ഡസ്ക് രൂപീകരിച്ചിരുന്നു. കൂടാതെ ജനമൈത്രി പോലീസിന്റെ നേത്യത്വത്തിൽ വനിതകള്‍ക്കായി നിയമബോധന ക്ലാസും സംലടിപ്പിച്ചു.  ലോകവനിതാ ദിനം  കേക്കുമുറിച്ച് ആഘോഷമാക്കിയപ്പോൾ അതിൽ പങ്കാളികളാകാൻ എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പുരുഷ പോലീസ് ഉദ്യാഗസ്ഥരും നിറഞ്ഞ സന്തോഷത്തോടെയെത്തി. തങ്ങളുടെ സഹപ്രവർത്തകരുടെ സന്തോഷ നിമിഷങ്ങൾ ഫോണിൽ പകർത്തുവാനും അവർ മറന്നില്ല. ആഘോഷങ്ങൾ ഏതാണെങ്കിലും ലാന്റ്ഫോണിലെത്തിയ പരാതി കേട്ടപ്പോൾ വനിതകൾ

തനി പോലീസുകാരായി, കർമ്മനിരതരായി .....

 

date