Skip to main content
ഷീ ടാൽക്ക് - കുടുംബശ്രീയുടെ സംരംഭകത്വ സെമിനാർ കട്ടപ്പനയിൽ  നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

ഷീ ടാൽക്ക് - കുടുംബശ്രീയുടെ സംരംഭകത്വ സെമിനാർ കട്ടപ്പനയിൽ സംഘടിപ്പിച്ചു.

 

കട്ടപ്പനയിൽ കുടുംബശ്രീയുടെ നേത്യത്വത്തിൽ സംരംഭകത്വ സെമിനാർ 'ഷീ ടാൽക്ക് 'സംഘടിപ്പിച്ചു.

കട്ടപ്പന ടൗൺ ഹാളിൽ  നടന്ന സെമിനാർ നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വീട്ടിൽ ഒരു കുടുംബശ്രീ ഉൽപ്പന്നം എന്ന മാർക്കറ്റിംഗ് ക്യാമ്പയിന്റെ  ആദ്യഘട്ടമായിട്ടാണ് ഷി ടാൽക് സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചത്. മാർച്ച് 15നാണ് വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

 

ഒരു സംരംഭം എങ്ങനെ തുടങ്ങും, വിജയകരമാക്കുവാൻ നടത്തേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ച് സംരംഭകർ തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പരിപാടിയാണ് ഷീ ടാൽക്ക്.

യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആശ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.

മികച്ച സോപ്പ് സംരംഭകയായ ഉപ്പുതറ സെൻ്റ് ജൂഡ് സോപ്പ് കെയർ യൂണിറ്റ് ഉടമ ഗ്രേസിക്കുട്ടിയെ യോഗത്തിൽ ആദരിച്ചു.

ജില്ലാ മിഷൻ കോർഡിനേറ്റർ  റ്റി.ജി.അജിഷ്, കുടുംബശ്രീ 

ജില്ലാ മിഷൻ അസിസ്റ്റൻ്റ്  കോർഡിനേറ്റർമാരായ ആർ. എസ് ബിനു , പി.എ.ഷാജിമോൻ, സി ഡി എസ് ചെയർപേഴ്സൺ ഗ്രേയ്സ് മേരി ടോമിച്ചൻ തുടങ്ങിയവർ സംസാരിച്ചു.

date