Skip to main content

പെണ്ണിടം 2020 സംഘടിപ്പിച്ചു

പൊതു ഇടം സ്ത്രീ സൗഹൃദമാക്കാൻ കുടുംബശ്രീ പെണ്ണിടം 2020 സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണിത് ജില്ലയിൽ നടത്തിയത്. മാർച്ച് ഒന്നിന് പതാക ദിനത്തോടെ കുടുംബശ്രീ തുടക്കം കുറിച്ച പരിപാടി വനിതാദിനത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആണ് സമാപിച്ചത്.
വിവിധ നഗര സഭകളുടെയും പഞ്ചായത്തുകളുടെയും പരിധിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാത്ത സ്ഥലം കണ്ടെത്തി അവിടെയാണ് വനിതകൾ സംഗമിച്ചത്. എരുമപ്പെട്ടി സി ഡി എസിൽ കൊരട്ടിയാംകുന്ന് കോളനി പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ ഹേമ ട്രീസ ക്ലാസ് നയിച്ചു. 60 ഓളം അംഗങ്ങൾ പരിപാടി യിൽ പങ്കെടുത്തു. അംഗങ്ങളുടെ കലാപരിപാടികളും നടത്തി. മാള സി ഡി എസിൽ എം എൽ എ സുനിൽകുമാർ വി ആർ പെണ്ണി ടം ഉദ്ഘാടനം ചെയ്തു. എടതിരുത്തി, പോർക്കുളം, അളഗപ്പ നഗർ തുടങ്ങി നിരവധി സി ഡി എസുകളിൽ പെണ്ണിടങ്ങൾ ഒരുക്കി.

date