Skip to main content

അവധിക്കാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം എസ്.എസ.്എൽ.സി, പ്ലസ് വൺ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്‌സിനും ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് എന്ന വെബ്‌സൈറ്റിൽ മാർച്ച് 31 വരെ ഓൺലൈനായോ, കർമറോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അക്കാദമിയുടെ ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റർ ചെയ്തവർ ഏപ്രിൽ രണ്ടിന് വ്യാഴാഴ്ച രാവിലെ ഐ.സി.എസ്.ആറിൽ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാക്കണം. ഫോൺ: 0494-2665489, 9645988778, 9846715386, 9746007504.

date