Skip to main content

സുഭിക്ഷ പദ്ധതി 14ന് പെരിഞ്ഞനത്ത് ആരംഭിക്കും

സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ കീഴിൽ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാകാൻ ഇനി പെരിഞ്ഞനം പഞ്ചായത്തും. പഞ്ചായത്തിലെ പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 14ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ നിർവ്വഹിക്കും. വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായിട്ടാണ് സുഭിക്ഷ പദ്ധതി ഒരുങ്ങുന്നത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതിയോഗം ചേർന്നു. സെക്രട്ടറി സ്മിത ഷാജി അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ സപ്ലൈ ഓഫീസർ സുധീർ ഐ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ബി ജി വിഷ്ണു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ, ഷൈലജ പ്രകാശൻ എന്നിവർ സംസാരിച്ചു.

date