Skip to main content

പെണ്ണിടം 2020: എടത്തിരുത്തിയിൽ വനിതാദിനാഘോഷം

എടത്തിരുത്തി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 'പെണ്ണിടം 2020 ' വനിത ദിനാഘോഷം സംഘടിപ്പിച്ചു. ചാമക്കാല സ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷെറീന ഹംസ അധ്യക്ഷയായി. സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ.ബബിതയും, വിമുക്തി ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ എക്‌സൈസ് ഓഫീസർ പി.എം. ജദീവും ക്ലാസ് നയിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ മോഹൻദാസ്, കുടുംബശ്രീ മിഷൻ ട്രെയിനിംഗ് ഗ്രൂപ്പ് മെമ്പർ രതിസുനിൽ, സി.ഡി.എസ് അംഗം എം.എ.ഫൗസിയ എന്നിവർ സംസാരിച്ചു.

date