Skip to main content

മതിലകം സി കെ വളവ് സൗഹൃദ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

മതിലകം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച സി.കെ.വളവ് സൗഹൃദ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു. പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്നതാണ് റോഡ്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച 13,75000 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
420 മീറ്റർ നീളമുള്ള റോഡ് ഇ ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ജനങ്ങൾക്ക് തുറന്നു കൊടുത്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി.ജി.വിഷ്ണു, പഞ്ചായത്തംഗങ്ങളായ ഹസീന ഫത്താഹ്, കെ വൈ അസീസ്, സോമൻ താമരക്കുളം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ.അഹമ്മദ് കബീർ, കരാറുകാരൻ ഷിഹാബ് എന്നിവരെ ആദരിച്ചു.

date