Skip to main content

സധൈര്യം മുന്നോട്ട് - തൃശൂർ മികച്ച ജില്ല

സധൈര്യം മുന്നോട്ട് എന്ന സംസ്ഥാന സർക്കാർ പരിപാടിയുടെ ഭാഗമായി നടത്തിയ രാത്രി നടത്തത്തിൽ തൃശ്ശൂർ ജില്ല ഒന്നാമത്. പൊതു ഇടം എന്റേതാക്കാൻ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ മികച്ച ജില്ലക്കുള്ള പുരസ്‌കാരം തൃശൂർ നേടി. ജില്ലയിൽ 2019 ഡിസംബർ 28 മുതൽ ഫെബ്രുവരി 22 വരെ വനിതാ ശിശു വികസന വകുപ്പ് നടത്തിയ രാത്രി നടത്തത്തിനാണ് പുരസ്‌കാരം. തിരുവനന്തപുത്തു നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടവും, വനിതാ രത്‌ന പുരസ്‌കാരം വിതരണവും നടത്തിയ വേദിയിൽ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും, 83 പഞ്ചായത്തുകളിലും, കോർപറേഷൻ പരിധിയിലുമായി നടത്തിയ രാത്രി നടത്തത്തിൽ 11800 വനിതകളാണ് നടന്നത്. ഇതോടൊപ്പം മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് കൊടുങ്ങല്ലൂരിനും ലഭിച്ചു.
സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ പൊതു ബോധം ഉണർത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നിർഭയ ദിനാചരണത്തിന്റെ ഭാഗമായാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. രാത്രി 11 മുതൽ ഒരു മണി വരെയായിരുന്നു സ്ത്രീകൾ നടക്കാൻ ഇറങ്ങിയത്. വിവിധ സംഘങ്ങൾ ആയാണ് നടന്നത്. കയ്യെത്തും ദൂരത്തു സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ ഓരോ ഗ്രൂപ്പിനെയും വിന്യസിപ്പിച്ചിരുന്നു.
 

date