Skip to main content

സമത്വം എല്ലാവരുടേതും : എം.സി. ജോസഫൈൻ

സമത്വം എല്ലാവരുടേതുമാണെന്നും ജാതി മത വർഗ്ഗ വിവേചനങ്ങൾക്കതീതമായി സമൂഹത്തിൽ ഓരോരുത്തർക്കും അവകാശപ്പെട്ട അവകാശമാണ് ലിംഗ സമത്വം എന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ. ദേശീയ വനിതാ ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന 'വനിതകളും അതിജീവനവും' പരിപാടിയിൽ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ. ഏപ്രിൽ ആറ് മുതൽ 13 വരെ സേവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്താനിരിക്കുന്ന ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് വനിതാദിനം ആചരിച്ചത്. കവിതാപാരായണം, തിരുവാതിരക്കളി തുടങ്ങി വിവിധ പ്രായത്തിലുള്ളവർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു, ഇ.എസ്. ബിജിമോൾ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സരിതാ സുരേഷ്, സന്ധ്യാ നൈസൺ, ഉചിത സുരേഷ്, ഷീജ സന്തോഷ്, വർഷ രാജേഷ്, മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വനിതാഫെഡ് ചെയർപേഴ്‌സൺ കെ ആർ വിജയ, ഡിഇഒ എം ആർ ജയശ്രീ, കൂടൽമാണിക്യം ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ എ എം സുമ, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഇസബെൽ, റൂറൽ വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ എം ആർ ഉഷ, കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ശശി, നഗരസഭാ സിഡിഎസ് ചെയർപേഴ്‌സൺ ലത സുരേഷ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, സാഹിത്യകാരി രേണു രാമനാഥ് തുടങ്ങിയവർ പങ്കെടുത്തു.

date