Skip to main content

ഹോംഗാർഡ് ഒഴിവുകളിലേക്ക് നിയമനം

തൃശ്ശൂർ ജില്ലയിൽ ഹോംഗാർഡിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് പാസ്സായ ശാരീരിക ക്ഷമതയുള്ള ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ബി, ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക അർധസൈനിക വിഭാഗത്തിൽ നിന്നും പൊലീസ്, ഫയർ ആൻറ് റെസ്‌ക്യു സർവീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച 35 നും 63 നും ഇടയിൽ പ്രായമുള്ളവർക്കാണ് യോഗ്യത. നിയമനത്തിൽ ശാരീരിക ക്ഷമതാ ടെസ്റ്റിന്റെ ഭാഗമായി അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുകയും മൂന്ന് കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുകയും വേണം. തിരഞ്ഞെടുക്കുന്നവർക്ക് യൂണിഫോം വാങ്ങുന്നതിനായി 1000 രൂപ വീതവും ജോലി ചെയ്യുന്ന ദിവസം 765 രൂപ നിരക്കിൽ വേതനവും നൽകും. യോഗ്യരായവർ തൃശ്ശൂർ ജില്ലാ ഫയർ ആന്റ് റെസ്‌ക്യു സർവീസസിൽ നിന്നോ ജില്ലാ ഫയർ ഓഫീസിൽ നിന്നോ അപേക്ഷാഫോം വാങ്ങി പുരിപ്പിച്ച് ഏപ്രിൽ 22 നകം ജില്ലയിലെ ഫയർ ആന്റ് റെസ്‌ക്യു സർവീസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. ഫോൺ: 0487-2420183.
 

date