Skip to main content

കൊറോണ പ്രതിരോധം- ഹോട്ടല്‍/ഹോംസ്റ്റേ/റിസോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടത്

 

 

 

 

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,ഹോംസ്റ്റേ,റിസോര്‍ട്ട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൈക്കൊള്ളേണ്ട  മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യക്തികളുടെ മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുറികള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊലൂഷനോ ഫീനോളോ ഉപയോഗിക്കുക.  മാസ്‌കുകള്‍ ധരിക്കുകയും സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. അതിഥികള്‍ ഒഴിയുന്ന സമയത്ത് മുറിയിലെ എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തണം.  രോഗലക്ഷണങ്ങളുളള സഞ്ചാരികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 ല്‍ വിളിച്ച് അറിയിക്കുകയും ചെയ്യണം.

date