വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഫോട്ടോഗ്രഫി മത്സരം
ബാള്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിംഗ് കോളേജ,് മദ്രാസ് ഐ.ഐ.ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് എന്നിവര്‍ സംയുക്തമായി തിരുവനന്തപുരം നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരവും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്വിസ്. ഒരു അംഗീകൃത വിദ്യാലയത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് (ഒരു ടീമില്‍ രണ്ടു കുട്ടികള്‍) ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ഏഴ്, എട്ട്, ഒമ്പത് ക്ലാസ് വിദ്യാര്‍തത്ഥികള്‍ക്ക് സ്‌കൂള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. പ്രവേശന ഫീസ് ഇല്ല. ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവ വിജയികള്‍ക്ക് നല്‍കും. ഇ-മെയില്‍: tplc.gecbh@gmail.com, www.gecbh.ac.in. ഫോണ്‍: 7736136161
പി.എന്‍.എക്‌സ്.500/18
- Log in to post comments