Skip to main content

വനഗവേഷണ കേന്ദ്രത്തില്‍ പ്രോജക്ട് ഫെലോ ഒഴിവ്

 

കേരള വനഗവേഷണ സ്ഥാപനത്തില്‍ 2018 ജൂണ്‍ 30 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോ ആക്ടിവിറ്റി ഗൈഡഡ് ഫ്രാക്ഷനേഷന്‍ ആന്റ് മെക്കാനിസ്റ്റിക്ക് എല്യൂസിഡേഷന്‍ ഓഫ് ബയോമോളിക്യൂള്‍സ് ഫ്രം കോക്കുലസ് റോറിഫോളിയസ് ഡിസി ഓഫ് സതേണ്‍ വെസ്റ്റേണ്‍ ഗാട്ട്‌സില്‍ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ബയോകെമിസ്ട്രി/ബയോടെക്‌നോളജിയില്‍ എം.എസിയാണ് യോഗ്യത.  ഫൈറ്റോകെമിക്കില്‍ സ്റ്റഡീസ് ആന്റ് മാമ്മാലിയന്‍ സെല്‍ കള്‍ച്ചറില്‍ പരിചയം അഭികാമ്യം.  പ്രതിമാസം 22,000 രൂപയാണ് ഫെല്ലോഷിപ്പ്.  ജനുവരി ഒന്നിന് 35 വയസ് കവിയരുത്.  പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമനുസൃത വയസിളവു ലഭിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ 19ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  വിശദവിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.501/18

date