Skip to main content

ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നു

 

ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതി (ദിശ) 2019-2020 സാമ്പത്തിക വര്‍ഷത്തെ നാലാംപാദ അവലോകന യോഗം ചേര്‍ന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പദ്ധതികളുടെയും അവലോകനം നടത്തി. പി.എം.എ.വൈ ഗ്രാമീണ്‍ പദ്ധതിയില്‍ ഇതുവരെയുള്ള എണ്ണം ലഭ്യമാവത്തതുമായി സംബന്ധിച്ച് കേന്ദ്രത്തില്‍ ബന്ധപ്പെടാനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും വി.കെ.ശ്രീകണ്ഠന്‍ എം.പിയോട് യോഗത്തില്‍ ആവശ്യപെട്ടു. ടോപ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍ വ്യൂ ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ഡി.ആര്‍.ഡി.എ ഡയറക്ടര്‍ കെ.പി വേലായുധന്‍, ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.

date